കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽനിന്ന് 100 നാടൻ ബോംബുകൾ പോലീസ് പിടികൂടി.
സൗത്ത് പർഗാനസ് ജില്ലയിലെ ഭാംഗറിലായിരുന്നു സംഭവം. റഫികുൽ ഇസ്ലാം എന്നയാളുടെ വീട്ടിൽനിന്നാണ് നാടൻ ബോംബുകൾ പിടിച്ചെടുത്തത്.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പ്രദേശമാണ് ഭാംഗർ.