x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭയിലേക്കു മത്സരിക്കാൻ താത്പര്യമെന്ന് അധിർ ചൗധരി


Published: March 20, 2026 02:04 AM IST | Updated: March 20, 2026 02:04 AM IST

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: സം​​​​​സ്ഥാ​​​​​ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചു​​​​​വ​​​​​രു​​​​​മെ​​​​​ന്നും പാ​​​​​ർ​​​​​ട്ടി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചാ​​​​​ൽ ബ​​​​​ഹ​​​​​റാം​​​​​പു​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് അ​​​​​ധി​​​​​ർ ര​​​​​ഞ്ജ​​​​​ൻ ചൗ​​​​​ധ​​​​​രി.

30 വ​​​​​ർ​​​​​ഷം മു​​​​​ന്പ് ഇ​​​​​ദ്ദേ​​​​​ഹം നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. അ​​​​​ഞ്ചു ത​​​​​വ​​​​​ണ ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ ചൗ​​​​​ധ​​​​​രി ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബ​​​​​ഹ​​​​​റാം​​​​​പു​​​​​രി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യും ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​വു​​​​​മാ​​​​​യ യൂ​​​​​സ​​​​​ഫ് പ​​​​​ഠാ​​​​​ൻ ആ​​​​​ണ് ചൗ​​​​​ധ​​​​​രി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

1996ൽ ​​​​​മൂ​​​​​ർ​​​​​ഷി​​​​​ദാ​​​​​ബാ​​​​​ദ് ജി​​​​​ല്ല​​​​​യി​​​​​ലെ ന​​​​​ബ​​​​​ഗ്രാ​​​​​മി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് അ​​​​​ധി​​​​​ർ ചൗ​​​​​ധ​​​​​രി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. 1999ലെ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ​​​​​സ്ഥാ​​​​​നം രാ​​​​​ജി​​​​​വ​​​​​ച്ചു.

പി​​​​​ന്നീ​​​​​ട് 25 വ​​​​​ർ​​​​​ഷം ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ബം​​​​​ഗാ​​​​​ളി​​​​​ലെ 294 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​റ്റ​​​​​യ്ക്കു മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഇ​​​​​തു​​​​​വ​​​​​രെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

Tags : assembly contest Adhir Chaudhary Bengla Assembly election

Recent News

Corehub Up