x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാം തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി, ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ജ​ലൂ​ക്ബാ​രി​യി​ൽ‌ മ​ത്സ​രി​ക്കും


Published: March 19, 2026 02:18 PM IST | Updated: March 19, 2026 02:21 PM IST

ന്യൂ​ഡ​ൽ​ഹി: ആസാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി. 88 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ത​ന്‍റെ സ്ഥി​രം മ​ണ്ഡ​ല​മാ​യ ജ​ലൂ​ക്ബാ​രി​യി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ്വാ​ധീ​ന​മേ​ഖ​ല​യാ​യാ​ണ് ഈ ​മ​ണ്ഡ​ലം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

കോ​ൺ​ഗ്ര​സ് വി​ട്ട് അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന പ്ര​ദ്യു​ത് ബോ​ർ​ദോ​ലോ​യ് ഡി​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കും. മു​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭൂ​പ​ൻ കു​മാ​ർ ബോ​റ ബി​ഹ്പു​രി​യ​യി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

സ്പീ​ക്ക​ർ ബി​ശ്വ​ജി​ത് ദൈ​മാ​രി താ​മു​ൽ​പൂ​രി​ലും, മ​ന്ത്രി ച​ന്ദ്ര​മോ​ഹ​ൻ പ​ടോ​വാ​രി ടി​ഹു​വി​ലും മ​ത്സ​രി​ക്കും. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ബി​ജെ​പി 89 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ​ഖ്യ​ക​ക്ഷി​ക​ളാ​യ അ​സം ഗ​ണ പ​രി​ഷ​ത്തി​ന് 26 സീ​റ്റു​ക​ളും ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ടി​ന് 11 സീ​റ്റു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ പ​ട്ടി​ക​യി​ൽ അ​ഞ്ച് വ​നി​താ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പാ​ർ​ട്ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​പ്രി​ൽ ഒമ്പതി​നാ​ണ് ആസാമി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ് നാ​ലി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

Tags : Assam BJP Himanta Biswa Sarma Latest News

Recent News

Corehub Up