x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 21, 2026 10:12 AM IST | Updated: November 21, 2026 10:12 AM IST

അ​യ്യ​പ്പ​ൻ

നാ​ഗ​ർ​കോ​വി​ൽ: നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക്കു​ള്ളി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി. ആ​ര​ൽ​വാ​യ്മൊ​ഴി​ക്ക് സ​മീ​പം ചെ​മ്പ​ക​രാ​മ​ൻ​പു​തൂ​ർ സ്വ​ദേ​ശി അ​യ്യ​പ്പ​ൻ (31) ആ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 11-ന് ​നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ലെ​ത്തി​യ ട്രെ​യി​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 13-ാം ന​മ്പ​ർ യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ബോ​ഗി​ക്കു​ള്ളി​ലാ​ണ് ഏ​ക​ദേ​ശം 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച സ്ത്രീ​യെ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.

ആ​ശാ​രി​പ്പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, 14-ന് ​രാ​വി​ലെ എ​ട്ടി​നു നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​യി​ൽ നി​ന്ന് ഒ​രാ​ൾ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​താ​ണ് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സ്ത്രീ​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​യ്യ​പ്പ​ൻ പൊ​ലി​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Body Train Arrest

Recent News

Corehub Up