x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി മലിനീകരണം: സ്കൂൾ സ്പോർട്സിൽ പുനരാലോചനയ്ക്ക് സുപ്രീംകോടതി നിർദേശം


Published: November 20, 2025 02:14 AM IST | Updated: November 20, 2025 02:14 AM IST

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന പ്ര​ദേ​ശ​ത്തെ (എ​ൻ​സി​ആ​ർ) മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നാ​ൽ ഇ​വി​ടു​ത്തെ സ്കൂ​ളു​ക​ളി​ലെ കാ​യി​കപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. ക​മ്മീ​ഷ​ൻ ഫോ​ർ എ​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റി​നോ​ടാ​ണ്(​സി​എ​ക്യു​എം) നി​ർ​ദേ​ശി​ച്ച​ത്.

വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും കൂ​ടി​യ സ​മ​യ​മാ​ണെ​ങ്കി​ലും സ്കൂ​ളു​ക​ൾ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്തെ വാ​യുഗു​ണ​നി​ല​വാ​ര അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ്ഥി​ര​മാ​യ ജു​ഡീ​ഷ​ൽ മേ​ൽ​നോ​ട്ടം ആ​വ​ശ്യ​മാ​ണ്. എ​ല്ലാ മാ​സ​വും ഇ​ത് അ​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

മു​തി​ർ​ന്ന​വ​ർ എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ടി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ "ഗ്യാ​സ് ചേം​ബ​റി​ൽ’ പു​റ​ത്ത് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി​യാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക അ​പ​രാ​ജി​ത സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Delhi pollution Supreme Court school sports

Recent News

Corehub Up