x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി കലാപക്കേസ്: വിദ്യാർഥി നേതാക്കളുടെ ജാമ്യത്തിൽ ഇന്ന് ഉത്തരവ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: January 5, 2026 12:15 AM IST | Updated: January 5, 2026 12:15 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ് ഉ​മ​ർ ഖാ​ലി​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്നു വി​ധി പ​റ​യും.

ഷ​ർ​ജി​ൽ ഇ​മാം, ഉ​മ​ർ ഖാ​ലി​ദ്, ഗു​ൽ​ഫി​ഷ ഫാ​ത്തി​മ, മീ​രാ​ൻ ഹൈ​ദ​ർ, ഷ​ദാ​ബ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സ​ലീം ഖാ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, എ​ൻ. വി. ​അ​ഞ്ജ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഡി​സം​ബ​ർ പ​ത്തി​ന് സു​പ്രീം​കോ​ട​തി വാ​ദം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

യു​എ​പി​എ (നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മം) പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തിരേ ഡ​ൽ​ഹി പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഉ​മ​ർ ഖാ​ലി​ദി​ന് ഡ​ൽ​ഹി വി​ചാ​ര​ണ കോ​ട​തി ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ 15 ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 16 മു​ത​ൽ 29 വ​രെ​യാ​യി​രു​ന്നു ജാ​മ്യ കാ​ലാ​വ​ധി.

Tags : Delhi riots case leaders today

Recent News

Corehub Up