x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു; 32 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 18, 2026 09:35 AM IST | Updated: August 18, 2026 09:35 AM IST

അപകടത്തിൽപ്പെട്ട വാഹനം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് ജി​ല്ല​യി​ൽ ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ഗ്വാ​ളി​യോ​റി​ൽ നി​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​നാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭി​ന്ദ്-​ഗ്വാ​ളി​യോ​ർ ദേ​ശീ​യ​പാ​ത​യി​ൽ ചീം​ക ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ലേ​ക്ക് വ​ന്ന ക​ന്നു​കാ​ലി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​നി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​വുക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

അ​ഞ്ച് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യു​മാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. പ​രി​ക്കേ​റ്റ 32 പേ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Truck Accident

Recent News

Corehub Up