കമ്പം: പടക്ക നിര്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കമ്പം കാട്ടുപള്ളിവാസലിലുണ്ടായ അപകടത്തിൽ സൂര്യ, ദീന ദയാലന് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തേനി മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടേയും തുടര്ന്നുള്ള തീപിടിത്തത്തിന്റെയും കാരണം വ്യക്തമല്ല. വിഷവാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട്ടില് തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ശനിയാഴ്ച രാവിലെയായിരുന്നു പടക്ക നിര്മാണശാല തുറന്നത്. ഉടന് പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
Tags : death Fire breaks firecracker factory Cumbum