പന്ന: മധ്യപ്രദേശിലെ പന്ന ജില്ലയില്‍ കിണര്‍ ഇടിഞ്ഞു വീണ് അഞ്ചു തൊഴിലാളികള്‍ മരിച്ചു. പന്ന ജില്ലയിലെ ബിഹാര്പൂര്വ ഗ്രാമത്തില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.
ആശിഷ് യാദവ്, രാജ്കുമാര് യാദവ്, രാംപാല്‍ യാദവ്, ചുന്നു യാദവ്, ചുന്വാദ് പാല് എന്നിവരാണ് മരിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൊതു കിണര്‍ നിര്‍മിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ മേല്‍ മണ്ണ് ഇടിഞ്ഞുവീണതെന്ന് പന്ന സൂപ്രണ്ട് ഓഫ് പോലീസ് നിവേദിത നായിഡു പറഞ്ഞു.
Tags : workers die well collapses