x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​യാ​ത്ര​യ്‌​ക്കെ​ത്തി​യ അ​ഞ്ച് വ​യ​സു​കാ​രി ടോ​യ് ട്രെ​യി​നി​ൽ നി​ന്നു വീ​ണു മ​രി​ച്ചു


Published: June 2, 2026 03:04 PM IST | Updated: June 2, 2026 03:04 PM IST

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ലു​ള്ള മ​ണ്ഡോ​ർ ഗാ​ർ​ഡ​നി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്‌​ക്കെ​ത്തി​യ അ​ഞ്ച് വ​യ​സു​കാ​രി ടോ​യ് ട്രെ​യി​നി​ൽ നി​ന്നു വീ​ണു മ​രി​ച്ചു. മു​ഹ​മ്മ​ദ് ഹ​ബീ​ബി​ന്‍റെ മ​ക​ൾ അ​ന​യ്റ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

അ​ന​യ്റ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ടോ​യ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കു​ട്ടി സീ​റ്റി​ൽ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ഉ​ട​ൻ ത​ന്നെ ബ​ഹ​ളം വ​യ്ക്കു​ക​യും ട്രെ​യി​ൻ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തെ​ങ്കി​ലും ഓ​പ്പ​റേ​റ്റ​ർ വ​ണ്ടി മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ന്ന​തി​ന് മു​ൻ​പ് അ​തി​ന്‍റെ ച​ക്ര​ങ്ങ​ളി​ലൊ​ന്ന് കു​ട്ടി​യു​ടെ ക​ഴു​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​ന്ധു​വാ​യ മു​സ്‌​കാ​ൻ എ​ന്ന യു​വ​തി​ക്കും പ​രി​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ന​യ്റ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മു​സ്‌​കാ​നെ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി.

ടോ​യ് ട്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​ണ​മെ​ന്ന് മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Tags : fall death toy train

Recent News

Corehub Up