x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു


Published: May 16, 2026 10:47 AM IST | Updated: May 16, 2026 10:47 AM IST

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​രെ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വാ​സം​സെ​ട്ടി സ​ത്യ​വ​തി (60), പാ​ലി​ക കൃ​ഷ്ണ​വേ​ണി (35), ചി​റ്റ​മ്മ (45), ചെ​ല്ലൂ​രി അ​ന്ന​വാ​രം (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ട്ട​പ​ർ​ത്തി അ​രു​ണ കു​മാ​രി, പാ​ലി​ക നാ​ഗ​മ​ണി എ​ന്ന​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​ര​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : die hit tipper

Recent News

Corehub Up