കോൽക്കത്ത: പശ്ചിമ ബംഗാളിലെ സോദേപൂരിൽ ഗർഭിണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. ആറ് മാസം ഗർഭിണിയായ പൂജ മൊണ്ടലി (24) നെയാണ് ഭർത്താവ് ഋഷി ഹരിചന്ദ് കൊലപ്പെടുത്തിയത്.
രണ്ട് വർഷം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഋഷിയും അയാളുടെ കുടുംബവും പണത്തിന്റെ പേരിൽ പൂജയെ പീഡിപ്പിച്ചിരുന്നു.
ഗർഭിണിയായിരുന്നിട്ടും പീഡനം തുടർന്നിരുന്നുവെന്ന് പൂജയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ച രാവിലെ പൂജ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തർക്കമുണ്ടാവുകയും തുടർന്ന് ഋഷി തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു.
പിന്നീട് പൂജയുടെ കുടുംബം വീട്ടിൽ വന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഋഷിക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
Tags : Husband kill six months pregnant wife