x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-യുഎസ് കരാർ വൈകും


Published: March 17, 2026 12:44 AM IST | Updated: March 17, 2026 12:44 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ൽ ഈ ​​​മാ​​​സം ഒ​​​പ്പി​​​ടു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ച ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ വൈ​​​കും.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ക​​​രം തീ​​​രു​​​വ​​​ക​​​ൾ യു​​​എ​​​സ് സു​​​പ്രീം കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക​​​രാ​​​ർ വൈ​​​കു​​​ന്ന​​​ത്.

യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ലു​​​ള്ള തീ​​​രു​​​വ​​​ഘ​​​ട​​​ന പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക ശ്ര​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ടു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും കേ​​​ന്ദ്ര വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് അ​​​ഗ്ര​​​വാ​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​യ വ്യാ​​​പാ​​​ര​​​രീ​​​തി​​​ക​​​ൾ പി​​​ന്തു​​​ട​​​രു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെകൂ​​​ടി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ വൈ​​​കു​​​മെ​​​ന്ന് നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : India US Trade deal delayed Trump

Recent News

Corehub Up