ന്യൂഡൽഹി: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിനെ സ്വാഗം ചെയ്ത് ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
വെടിനിർത്തൽ നല്ല സൂചനയാണ്. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വെടിനിർത്തലിന് തയാറായതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ച വെടിനിർത്തൽ ഇറാനും അംഗീകരിച്ചു.