x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ൽ രാ​മ​നെ വി​ട്ട് കൃ​ഷ്ണ​നി​ലേ​ക്കു ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ ചു​വ​ടു​മാ​റ്റം!

നാഷണൽ ഡെസ്ക്
Published: November 28, 2026 12:59 PM IST | Updated: November 28, 2026 12:59 PM IST

പ്രതീകാത്മക ചിത്രം.

​​​ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങു​​​മ്പോ​​​ൾ ഹി​​​ന്ദു​​​ത്വ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ പ്ര​​​ചാ​​​ര​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യി മ​​​ഥു​​​ര​​​യെ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ ബി​​​ജെ​​​പി നീ​​​ക്കം. അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു പ​​​ക​​​രം മ​​​ഥു​​​ര​​​യി​​​ലെ ശ്രീ​​​കൃ​​​ഷ്ണ ജ​​​ന്മ​​​ഭൂ​​​മി വി​​​ഷ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​ക്കാ​​​നാ​​​ണു പാ​​​ർ​​​ട്ടി​​​യു​​​ടെ ശ്ര​​​മം. കാ​​​ശി​​​ക്കും അ​​​യോ​​​ധ്യ​​​യ്ക്കും പി​​​ന്നാ​​​ലെ മ​​​ഥു​​​ര​​​യി​​​ലും വി​​​പു​​​ല​​​മാ​​​യ ക്ഷേ​​​ത്രം നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഹി​​​ന്ദു​​​ത്വ രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ ആ​​​വേ​​​ശം നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

  2024 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പ്രാ​​​ണ​​​പ്ര​​​തി​​​ഷ്ഠ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ ഹി​​​ന്ദു​​​ത്വ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത പ്ര​​​ചാ​​​ര​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യി മ​​​ഥു​​​ര​​​യെ മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ബി​​​ജെ​​​പി സ​​​ജീ​​​വ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ഴി​​​ഞ്ഞ 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ മ​​​ഥു​​​ര​​​യി​​​ൽ ചേ​​​ർ​​​ന്ന ദ്വി​​​ദി​​​ന ചി​​​ന്ത​​​ൻ ബൈ​​​ഠ​​​ക്കി​​​ൽ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി. മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്, പാ​​ർ​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബി​​​ൻ, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ, ബ്ര​​​ജേ​​​ഷ് പ​​​ഥ​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ കൃ​​​ഷ്ണ​​​ജ​​​ന്മ​​​ഭൂ​​​മി വി​​​ഷ​​​യ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന.
   
  പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​ലും ഈ ​​​മാ​​​റ്റം പ്ര​​​ക​​​ട​​​മാ​​​ണ്. രാ​​​മ​​​ക്ഷേ​​​ത്ര പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​യി​​​രു​​​ന്ന ജ​​​യ് ശ്രീ​​​റാം എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​നു പ​​​ക​​​രം രാ​​​ധേ രാ​​​ധേ, ക​​​മ​​​ൽ ഖി​​​ലാ ദേ ​​എ​​​ന്ന പു​​​തി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ധാ​​​നാ​​​മ​​​ത്തോ​​​ടൊ​​​പ്പം ബി​​​ജെ​​​പി​​​യു​​​ടെ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​മാ​​​യ താ​​​മ​​​ര​​​യെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന ഈ ​​​മു​​​ദ്രാ​​​വാ​​​ക്യം മ​​​ത​​​വി​​​കാ​​​ര​​​ത്തെ​​​യും രാ​​​ഷ്‌​​ട്രീ​​​യ​​ല​​​ക്ഷ്യ​​​ത്തെ​​​യും ഒ​​​രു​​​മി​​​പ്പി​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​യാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

   മ​​​ഥു​​​ര​​​യി​​​ലെ ശ്രീ​​​കൃ​​​ഷ്ണ ജ​​​ന്മ​​​ഭൂ​​​മി​​​യി​​​ൽ ക്ഷേ​​​ത്രം നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ​​​യും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യോ പ​​​ര​​​സ്പ​​​ര ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യോ ക്ഷേ​​​ത്ര​​​നി​​​ർ​​​മാ​​​ണം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. 'അ​​​യോ​​​ധ്യ​​​യു​​​ടെ ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​യി, ഇ​​​നി മ​​​ഥു​​​ര​​​യു​​​ടെ ഊ​​​ഴ​​​മാ​​​ണ്' എ​​​ന്ന സ​​​ന്ദേ​​​ശ​​​വും അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു. മ​​​ഥു​​​ര എം​​​പി ഹേ​​​മ​​​മാ​​​ലി​​​നി​​​യും ഈ ​​​നി​​​ല​​​പാ​​​ടി​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​യോ​​​ധ്യ​​​യി​​​ലെ തി​​​രി​​​ച്ച​​​ടി

ബി​​​ജെ​​​പി​​​യു​​​ടെ രാ​​ഷ്‌​​ട്രീ​​​യ​​മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി​​​രു​​​ന്ന രാ​​​മ​​​ക്ഷേ​​​ത്ര വി​​​ഷ​​​യം 2024ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു പ്ര​​​തീ​​​ക്ഷി​​​ച്ച നേ​​​ട്ടം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന​​​താ​​​ണു ശ്ര​​​ദ്ധേ​​​യം. ക്ഷേ​​​ത്രം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഫൈ​​​സാ​​​ബാ​​​ദ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി അ​​​വ​​​ധേ​​​ഷ് പ്ര​​​സാ​​​ദാ​​​ണ് ഇ​​​വി​​​ടെ വി​​​ജ​​​യി​​​ച്ച​​​ത്. രാ​​​മ​​​ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളും പാ​​​ർ​​​ട്ടി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

 ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വി​​​വാ​​​ദം അ​​​യോ​​​ധ്യ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യെ​​​യും ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ക്ഷേ​​​ത്ര​​​ന​​​ഗ​​​രി​​​യി​​​ലെ​​​ത്തു​​​ന്ന ഭ​​​ക്ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വ് വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.
   
ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഹി​​​ന്ദു​​​ത്വ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ ആ​​​വേ​​​ശം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ പു​​​തി​​​യ വി​​​ഷ​​​യ​​​വും പ്ര​​​ചാ​​​ര​​​ണ​​​വേ​​​ദി​​​യും വേ​​​ണ​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് ബി​​​ജെ​​​പി. മ​​​ഥു​​​ര​​​യി​​​ലെ കൃ​​​ഷ്ണ​​​ജ​​​ന്മ​​​ഭൂ​​​മി വി​​​ഷ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് അ​​​യോ​​​ധ്യ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തി​​​രി​​​ച്ച​​​ടി​​​യി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നും വി​​​വി​​​ധ ജാ​​​തി​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഒ​​​രേ രാ​​ഷ്‌​​ട്രീ​​​യ കു​​​ട​​​ക്കീ​​​ഴി​​​ൽ അ​​​ണി​​​നി​​​ര​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ. രാ​​​മ​​​ക്ഷേ​​​ത്ര പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യ രാ​​​ഷ്‌​​ട്രീ​​​യ​​മു​​​ന്നേ​​​റ്റം കൃ​​​ഷ്ണ​​​ജ​​​ന്മ​​​ഭൂ​​​മി വി​​​ഷ​​​യ​​​ത്തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​പു​​​ല​​​മാ​​​ക്കാ​​​മെ​​​ന്നും ബി​​​ജെ​​​പി ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു.

Tags : BJP Rama to Krishna UP election Ayodhya Jai Shri Ram

Recent News

Corehub Up