x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സി​നി​മ​യാ​ക്കാ​ൻ അ​ർ​ജു​ന്‍; ചി​ത്ര​ത്തി​ന് അ​യോ​ധ്യ​യി​ൽ തു​ട​ക്ക​മാ​യി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 28, 2026 11:56 AM IST | Updated: November 28, 2026 11:56 AM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വും തു​ട​ർ​ന്നു​ണ്ടാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും ആ​സ്പ​ദ​മാ​ക്കി ഒ​രു​ങ്ങു​ന്ന ബ​ഹു​ഭാ​ഷാ ചി​ത്ര​ത്തി​ന് അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര​ത്തി​ൽ തു​ട​ക്ക​മാ​യി.

ആ​ക്ഷ​ൻ കിം​ഗ് അ​ർ​ജു​ൻ സ​ർ​ജ നാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​കു​ന്ന ചി​ത്രം പ്ര​സി​ഡ​ൻ​ഷ്യ​ൽ മൂ​വീ​സ് ഇ​ന്‍റ​ർ​നാ​ഷ്ന​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ അ​നൂ​പ് മോ​ഹ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

വി​ര​മി​ച്ച ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മേ​ജ​ർ വി​ജ​യ് ഭാ​ർ​ഗ​വാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വീ​ര്യ​ത്തി​നും ധൈ​ര്യ​ത്തി​നും അ​തി​ജീ​വ​ന​ശേ​ഷി​ക്കു​മു​ള്ള ആ​ദ​ര​മാ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​ച്ച​ട​ങ്ങ് ന​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ​യാ​ണി​തെ​ന്നും ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഇ​തൊ​രു ച​രി​ത്ര​നി​മി​ഷ​മാ​ണെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

സം​വി​ധാ​യ​ക​ൻ അ​ർ​ജു​ൻ സ​ർ​ജ​യും ഭാ​ര്യ നി​വേ​ദി​ത അ​ർ​ജു​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ശി​ഷ്ട​വ്യ​ക്തി​ക​ളും പ്ര​മു​ഖ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

നേ​ര​ത്തെ ഇ​തേ നി​ർ​മാ​താ​ക്ക​ളു​മാ​യി കൈ ​കോ​ര്‍​ത്ത് മേ​ജ​ർ ര​വി​യും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ, ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ് എ​ന്നീ സൈ​നി​ക മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​മേ​യ​മാ​ക്കി സി​നി​മ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ‘പ​ഹ​ൽ​ഗാം’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ മൂ​കാം​ബി​കാ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ന്നി​രു​ന്നു. അ​തേ പ്രോ​ജ​ക്ട് ത​ന്നെ​യാ​ണ് ഈ ​അ​ർ​ജു​ൻ സി​നി​മ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

 

Tags : Arjun Ayodhya Operation Sindoor cinema movie

Recent News

Corehub Up