എം.ബി.രാജേഷ്
തിരുവനന്തപുരം: ഫോൺ ചോർത്തുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണം രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടെന്ന് എം.ബി.രാജേഷ്. മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ആരെ ലക്ഷ്യമിട്ടാണ് ഇക്കാര്യം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുന്ന രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടാണ് ഇക്കാര്യം പറഞ്ഞതെന്നും എം.ബി.രാജേഷ് കൂട്ടിച്ചേർത്തു.
തന്റെ ഫോൺ ചോർത്തുന്നു എന്ന് മുഖ്യമന്ത്രി പരാതി പറയുന്ന നാടായി കേരളം മാറി. മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത് ആഭ്യന്തരമന്ത്രിക്ക് നേരെയാണ്.
മുഖ്യമന്ത്രിക്ക് മന്ത്രിയെ വിശ്വാസമില്ല. ഫോൺ ചോർത്താൻ പൊലിസിന് മാത്രമേ പറ്റൂ. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
Tags : M.B. Rajesh Ramesh Chennithala vd satheesan Criticism Deepika DeepikaNewspaper NewsUpdate