ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ബിഹാർ ഗയ സ്വദേശിയായ ശുഭംകുമാർ ഒന്നാം റാങ്ക് നേടി.
360ൽ 330 മാർക്കാണു ശുഭം നേടിയത്. കബീർ ഛില്ലർ (329 മാർക്ക്), ജതിൻ ചാഹർ (319) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
56,880 വിദ്യാർഥികൾ യോഗ്യത നേടി. ഇവരിൽ 10,107 പേർ പെൺകുട്ടികളാണ്. അരോഹി ദേശ്പാണ്ഡെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി.
Tags : JEE Advanced Shubham Kumar secures first rank