x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക സി​ഇ​ടി പ​രീ​ക്ഷ: പൂ​ണൂ​ൽ നി​ർ​ബ​ന്ധി​ച്ച് ഊ​രി​മാ​റ്റി​യ​തി​ൽ വി​വാ​ദം


Published: April 25, 2026 01:08 AM IST | Updated: April 25, 2026 01:08 AM IST

ബം​ഗ​ളൂരു: ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് പ്ര​വേ​ശ​ന​പ​രീ​ക്ഷയ് ക്കെ​ത്തി​യ അ​ഞ്ച് ബ്രാ​ഹ്മ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ പൂ​ണൂ​ൽ നി​ർ​ബ​ന്ധി​ച്ച് ഊ​രി​മാ​റ്റി​യ​തി​ൽ വി​വാ​ദം. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ൻ​വി​ലി​ജേ​റ്റ​റെ സ​സ്പ​ൻ​ഡ് ചെ​യ്ത​താ​യി കോ​ള​ജ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രും നി​ർ​ദേ​ശം ന​ൽ​കി.മ​ടി​വാ​ള​യി​ലെ കൃ​പാ​നി​ധി കോ​ള​ജി​ലാ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ പൂ​ണൂ​ൽ ഊ​രി​മാ​റ്റ​ണ​മെ​ന്ന് ഇ​ൻ​വി​ലി​ജേ​റ്റ​ർ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന​സം​ഭ​വം ഉ​ണ്ടാ​യ​തോ​ടെ പൂ​ണൂ​ൽ ഊ​രേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.സം​ഭ​വം കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദു​ത്വ​വി​രു​ദ്ധ നി​ല​പാ​ടാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. അ​ത്യ​ന്തം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ് സം​ഭ​വ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എം.​സി. സു​ധാ​ക​ർ പ്ര​തി​ക​രി​ച്ചു.

Tags : Karnataka CET exam Controversy

Recent News

Corehub Up