x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം: കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ

നാഷണൽ ഡെസ്ക്
Published: July 30, 2026 06:13 PM IST | Updated: July 30, 2026 06:17 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെതിരാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം. ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​ടെ അ​നു​മതിയോടെയാണ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്ക് ഈ ​ഇ​ള​വ് ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 28ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ഈ ​ന​ട​പ​ടി​ക​ൾ. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​വ​രെ 13 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ​യും മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കും. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ ഇ​നി തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും വി​ഷ​യം അ​വ​സാ​നി​പ്പി​ച്ച് ഇ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Tags : Delhi protests paper leak protest Supreme Court Delhi Lieutenant Governor CJP protesters

Recent News

Corehub Up