x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ബെ​ഡ്ഷീ​റ്റി​ൽ പൊ​തി​ഞ്ഞു; യു​വാ​വ് ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 03:55 PM IST | Updated: July 30, 2026 03:55 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ബെ​ഡ്ഷീ​റ്റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ഹാ​ർ സ്വ​ദേ​ശി റീ​മ കു​മാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് ധീ​ര​ജ് കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ലോ അ​ഞ്ചോ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ധീ​ര​ജ് കു​മാ​ർ നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

റീ​മ കു​മാ​രി ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​യും സു​ഹൃ​ത്തു​മാ​യ യു​വ​തി വ്യാ​ഴാ​ഴ്ച വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ക​ണ്ട് സു​ഹൃ​ത്ത് വീ​ട്ടു​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​ട​മ​യെ​ത്തി വാ​തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബെ​ഡ്ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് നി​ല​യി​ൽ റീ​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ദ​മ്പ​തി​ക​ൾ ജോ​ലി തേ​ടി ബി​ഹാ​റി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ്, പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Crime Police Murder

Recent News

Corehub Up