x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഘ​വ് ഛദ്ദ​യു​ടെ സു​ര​ക്ഷ പ​ഞ്ചാ​ബ് പി​ൻ​വ​ലി​ച്ചു; തൊ​ട്ടു​പി​ന്നാ​ലെ 'ഇ​സ​ഡ്' കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​മാ​യി കേ​ന്ദ്രം


Published: April 15, 2026 08:53 PM IST | Updated: April 15, 2026 08:53 PM IST

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യും എം​പി രാ​ഘ​വ് ഛദ്ദ​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത പു​തി​യ ത​ല​ത്തി​ലേ​ക്ക്. രാ​ഘ​വ് ഛദ്ദ​യ്ക്ക് ന​ൽ​കി​യി​രു​ന്ന സെ​ഡ് പ്ല​സ് സു​ര​ക്ഷ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ബു​ധ​നാ​ഴ്ച പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ, പ​ഞ്ചാ​ബ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി സു​ര​ക്ഷ അ​നു​വ​ദി​ച്ചു.

ഛദ്ദ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ​ഞ്ചാ​ബ് പോ​ലീ​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ലും പ​ഞ്ചാ​ബി​ലും ഛദ്ദ​യ്ക്ക് 'ഇ​സ​ഡ്' കാ​റ്റ​ഗ​റി സു​ര​ക്ഷ​യും, രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ 'വൈ' ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യും കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. രാ​ജ്യ​സ​ഭ​യി​ലെ പാ​ർ​ട്ടി​യു​ടെ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് ഏ​പ്രി​ൽ ര​ണ്ടി​ന് ഛദ്ദ​യെ നീ​ക്കി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും സ​ഭ​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​ന്നി​ല്ലെ​ന്നും, പ​ക​രം വ്യ​ക്തി​പ​ര​മാ​യ പ്ര​ശ​സ്തി​ക്കാ​യി "സോ​ഫ്റ്റ് പി​ആ​ർ" പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്നു​മാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ആ​രോ​പ​ണം. സ്വാ​തി മ​ലി​വാ​ളി​ന് ശേ​ഷം നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​മു​ഖ രാ​ജ്യ​സ​ഭാ എം​പി​യാ​ണ് ഛദ്ദ.

​പാ​ർ​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നു​ണ​യാ​ണെ​ന്ന് ഛദ്ദ ​പ്ര​തി​ക​രി​ച്ചു. താ​ൻ സ​ഭ​യി​ൽ പോ​കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണെ​ന്നും അ​ല്ലാ​തെ ബ​ഹ​ളം വെ​ക്കാ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ, "താ​ൻ നി​ശ​ബ്ദ​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്, പ​ക്ഷേ തോ​റ്റി​ട്ടി​ല്ല" എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Tags : Raghav Chadha security Latest News

Recent News

Corehub Up