x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ പ്ര​തി​സ​ന്ധി​യി​ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി, എ​പ്സ്റ്റീ​ൻ പ​രാ​മ​ർ​ശ​ത്തി​ൽ സ​ഭാ​ന​ട​പ​ടി​ക​ൾ വീണ്ടും ത​ട​സ​പ്പെ​ട്ടു


Published: March 12, 2026 05:06 PM IST | Updated: March 12, 2026 05:39 PM IST

ന്യൂ​ഡ​ൽ‌​ഹി: ലോ​ക്‌​സ​ഭ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കി​ടെ പ്ര​തി​പ​ക്ഷ ബ​ഹ​ളം. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ പ്ര​തി​സ​ന്ധി​യെ സം​ബ​ന്ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സി​ൽ ലോ​ക്സ‌​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള രാ​ഹു​ൽ ഗാ​ന്ധി​ക്ക് സം​സാ​രി​ക്കാ​ന്‍ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ച​ർ​ച്ച​യ്ക്കി​ടെ രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും. രാ​ജ്യ​ത്തെ ഹോ​ട്ട​ലു​ക​ൾ അ​ട​യ്ക്കു​ന്നത് ഇതിന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണ​ന്നും രാ​ഹു​ൽ ഗാ​ന്ധി പറഞ്ഞു. 

ഏ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ ഊ​ർ​ജ സു​ര​ക്ഷ​യാ​ണ്. ഇ​ന്ത്യ എ​വി​ടെ നി​ന്നും ഓ​യി​ലും ഗ്യാ​സും വാ​ങ്ങ​ണ​മെ​ന്ന് അ​മേ​രി​ക്ക തീ​രു​മാ​നി​ക്കു​ന്ന​ത് തീ​ർ​ത്തും ല​ജ്ജാ​ക​ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പെ​ട്രോ​ളി​യം മ​ന്ത്രി ത​ന്നെ അ​ന്ത​രി​ച്ച അ​മേ​രി​ക്ക​ൻ‌ ലൈം​ഗി​ക കു​റ്റ​വാ​ളി എ​പ്സ്റ്റീ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് സ​മ്മ​തി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. എ​ന്നാ​ൽ എ​പ്സ്റ്റീ​ന്‍റെ പേ​ര് വീ​ണ്ടും സ​ഭ​യി​ൽ ഉ​യ​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ സ്പീ​ക്ക​ർ രാ​ഹു​ലി​നെ തു​ട​ർ​ന്ന് സം​സാ​രി​ക്കു​ന്ന​തി​ൽ നി​ന്നും ത​ട​യു​ക​യാ​യി​രു​ന്നു. സ്പീ​ക്ക​റി​ന്‍റെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് പ്ര​തി​പ​ക്ഷം ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ​യി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ്‌​പു​രി സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി. ഇ​ന്ത്യ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​ന്ധ​നം ഇ​ന്ത്യ​യി​ലെ​ത്തി​ച്ചെ​ന്നും രാ​ജ്യ​ത്ത് എ​ൽ​പി​ജി ക്ഷാ​മ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ൽ​പി​ജി മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും രാജ്യത്തേക്ക് എ​ത്തി​ക്കു​ന്നുണ്ട്. കൂ​ടുതൽ ​മ​ണ്ണെ​ണ്ണ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും, വ്യോ​മ​യാ​ന ഇ​ന്ധ​ന​ത്തി​നും രാ​ജ്യ​ത്ത് ക്ഷാ​മ​മി​ല്ലെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം എ​പ്സ്റ്റീ​ൻ വി​ളി​ക​ളു​യ​ർ​ത്തി സ​ഭാ​ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലോ​ക്സ​ഭ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി വ​രെ പി​രി​യുകയായിരുന്നു. 

 

Tags : Rahul gandhi Epstein Files Parliament proceedings

Recent News

Corehub Up