x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 9, 2026 01:19 PM IST | Updated: July 9, 2026 01:19 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യെ​ല്ലാ​പ്പൂ​രീ​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍ മ​രി​ച്ചു, ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ധാ​ര്‍​വാ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ൽ സ​ഞ്ജീ​വ് അ​ങ്ങാ​ടി (33), ഡ്രൈ​വ​ർ ബ​സ​വ​രാ​ജ് (48), അ​ഭി​ഷേ​ക് ഈ​ശ്വ​ർ (28), അ​ക്ഷ​യ് (26), അ​ഭി​ഷേ​ക് (26), മ​ഞ്ജു​നാ​ഥ് ചു​ള​ക്കി (32) എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. വ്യാഴാഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം.

ധാ​ര്‍​വാ​ഡി​ല്‍ നി​ന്ന് ധ​ര്‍​മ​സ്ഥ​ല​യി​ലേ​ക്കും ചി​ക്മം​ഗ​ളൂ​രി​ലേ​ക്കും വ​ന്ന​വ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഏ​ഴും പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Die

Recent News

Corehub Up