സിംല: ഹിമാചൽപ്രദേശിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
ഗുജറാത്തിൽനിന്നുള്ള വിനോദസഞ്ചാരികളായ അഞ്ചു പേരും ഹിമാചൽ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ചംബ ജില്ലയിലെ കാകിറയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
മണാലിയിൽനിന്നു ഡൽഹൗസിയിലേക്ക് ടൊയോട്ട ഇന്നോവയിൽ യാത്ര ചെയ്ത സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ പത്തു പേരുണ്ടായിരുന്നു.
Tags : Himachal Car accident