x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്: റാ​ഞ്ചി​യി​ൽ വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു

ഓൺലൈൻ ഡെസ്ക്
Published: August 5, 2026 09:17 AM IST | Updated: August 5, 2026 09:17 AM IST

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. റാ​ഞ്ചി​യി​ലെ ജ​യ്പാ​ൽ സിം​ഗ് മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭം 12-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ പോ​ലും അ​വ​ഗ​ണി​ച്ച് സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ശു​ചി​മു​റി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും അ​ധി​കൃ​ത​ർ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ൽ ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നി​വ​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ.

Tags : Jharkhand JPSC LatestNews Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up