x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ കേ​സ്: സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി


Published: January 29, 2026 11:55 PM IST | Updated: January 29, 2026 11:55 PM IST

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തും വ​ന്ധ്യം​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സു​പ്രീം​കോ​ട​തി വാ​ദം പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റി. ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്ജ​ല്‍ ഭു​യാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. രാ​ജ്യ​ത്തെ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ കു​റ​വി​നെ​ക്കു​റി​ച്ച് അ​നി​മ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്ത്യ ന​ല്‍​കി​യ ക​ണ​ക്കു​ക​ളി​ല്‍ കോ​ട​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യി​ലാ​കെ അ​നി​മ​ല്‍ വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള 76 വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് ബോ​ര്‍​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് തെ​രു​വു​നാ​യ്ക്ക​ളു​ള്ള രാ​ജ്യ​ത്ത് ഈ ​സം​ഖ്യ ഒ​ട്ടും പ​ര്യാ​പ്ത​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വ​ന്ധ്യം​ക​ര​ണ ച​ട്ട​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ങ്കി​ലും പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പോ ന​ട​ക്കു​ന്നി​ല്ലെ​ന്ന് എ​ഡ​ബ്ല്യു​ബി​ഐ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും കേ​ര​ള​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍ വാ​ദി​ച്ചു. നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ച ശേ​ഷം അ​വ​യെ തി​രി​ച്ച​റി​യാ​ന്‍ പ്ര​ത്യേ​ക അ​ട​യാ​ള​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ചും കോ​ട​തി​യി​ല്‍ ച​ര്‍​ച്ച ന​ട​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് പ​രി​ഹാ​ര​മ​ല്ലെ​ന്നും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള വ​ന്ധ്യം​ക​ര​ണ​വും വാ​ക്സി​നേ​ഷ​നും മാ​ത്ര​മാ​ണ് ഫ​ല​പ്ര​ദ​മെ​ന്നും കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. എ​ന്നാ​ല്‍ നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​ന് ഒ​ട്ടും സ​ഹാ​യി​ക്കു​ന്ന​ത​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ​യും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന സു​പ്ര​ധാ​ന മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ദ്ധി​പ്പി​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കാ​നും കോ​ട​തി ത​യ്യാ​റാ​യേ​ക്കും.

Tags : Supreme Court Street Dogs Reserves Judgment

Recent News

Corehub Up