x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതപ്രചാരണം നടത്തിയെന്ന്; മൂന്ന് അമേരിക്കൻ പൗരന്മാർക്ക് രാജ്യംവിടാൻ നിർദേശം


Published: April 30, 2026 12:14 AM IST | Updated: April 30, 2026 12:14 AM IST

ന്യൂ​​ഡ​​ൽ​​ഹി: ടൂ​​റി​​സ്റ്റ് വീ​​സ​​യി​​ൽ രാ​​ജ്യ​​ത്തെ​​ത്തി ക്രി​​സ്തു​​മ​​ത പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് മൂ​​ന്ന് അ​​മേ​​രി​​ക്ക​​ൻ പൗ​​ര​​ന്മാ​​രോ​​ട് ഇ​​ന്ത്യ വി​​ടാ​​ൻ നി​​ർ​​ദേ​​ശം. ഈ ​​മാ​​സം രാ​​ജ്യ​​ത്തെ​​ത്തി​​യ അ​​മേ​​രി​​ക്ക​​ൻ പൗ​​ര​​ന്മാ​​ർ വീ​​സ നി​​ബ​​ന്ധ​​ന​​ക​​ൾ ലം​​ഘി​​ച്ചു​​വെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ന​​ട​​പ​​ടി.

വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളാ​​യി എ​​ത്തി​​യ ഇ​​വ​​ർ പൂ​​നെ​​യി​​ലെ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ൽ മ​​ത​​പ​​ര​​മാ​​യ ല​​ഘു​​ലേ​​ഖ​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ക​​യും ക്രി​​സ്തു​​മ​​തം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​മാ​​യി സം​​വ​​ദി​​ച്ച​​താ​​യും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​താ​​യി പൂ​​നെ പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഒ​​രു സ്വ​​കാ​​ര്യ കാ​​ബ് ഡ്രൈ​​വ​​ർ​​ക്ക് ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, മ​​റാ​​ത്തി ഭാ​​ഷ​​ക​​ളി​​ൽ മ​​ത​​പ​​ര​​മാ​​യ ല​​ഘു​​ലേ​​ഖ​​ക​​ൾ ന​​ൽ​​കു​​ക​​യും ത​​ങ്ങ​​ളു​​ടെ മ​​ത​​വി​​ശ്വാ​​സ​​ത്തെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണു സം​​ഭ​​വം പു​​റ​​ത്ത​​റി​​യു​​ന്ന​​ത്.

സം​​ശ​​യം തോ​​ന്നി​​യ ഡ്രൈ​​വ​​ർ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സു​​കാ​​രെ വി​​വ​​രം അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് ഇ​​വ​​രെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ചു പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ ക​​ണ്ടെ​​ത്തി. ടൂ​​റി​​സ്റ്റ് വീ​​സ​​യി​​ലെ​​ത്തി​​യ ഇ​​വ​​ർ വീ​​സ ച​​ട്ട​​ങ്ങ​​ൾ ലം​​ഘി​​ച്ച​​താ​​യി ഫോ​​റി​​നേ​​ഴ്സ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫീ​​സ് സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​മി​​ഗ്രേ​​ഷ​​ൻ ആ​​ൻ​​ഡ് ഫോ​​റി​​നേ​​ഴ്സ് ആ​​ക്‌​​ടി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ പ്ര​​കാ​​രം, ത​​ങ്ങ​​ളു​​ടെ വീ​​സ കാ​​റ്റ​​ഗ​​റി​​യി​​ൽ അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലാ​​ത്ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ട​​തി​​നാ​​ണ് ഇ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​തെ​​ന്ന് അ​​ഡീ​​ഷ​​ണ​​ൽ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ വ്യ​​ക്ത​​മാ​​ക്കി.

ടൂ​​റി​​സ്റ്റ് വീ​​സ​​യി​​ൽ എ​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ൾ മ​​ത​​പ​​ര​​മാ​​യ പ്ര​​സം​​ഗ​​ങ്ങ​​ളോ അ​​ധ്യാ​​പ​​ന​​ങ്ങ​​ളോ ന​​ട​​ത്തു​​ന്ന​​ത് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും പോ​​ലീ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

Tags : American citizens religious propaganda Leave India Tourist visa

Recent News

Corehub Up