മുംബൈ: മുംബൈയിലെ മറൈൻ ഡ്രൈവിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാൽനടയാത്രികൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. എൻ. എസ്. റോഡിലെ പാഴ്സി ജിംഖാന ജംഗ്ഷൻ സിഗ്നലിന് സമീപമാണ് അപകടം.
കാൽനടയാത്രികൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമിതവേഗത്തിലെത്തിയ ബൈക്ക് സിഗ്നൽ ലംഘിച്ചതാണ് അപകടത്തിന് കാരണം. ബൈക്ക് ഓടിച്ച യുവാവും യുവതിയും അപകടത്തിൽ മരണമടഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : die hit speeding bike