ജബല്‍പുര്‍: നടിയും മോഡലുമായ ട്വിഷ ശര്‍മയുടെ ദുരൂഹമരണത്തിനു പിന്നാലെ ഒളിവിൽപ്പോയ ഭര്‍ത്താവ് സമര്‍ത്ഥ് സിംഗ് ജബല്‍പുര്‍ കോടതിയില്‍ കീഴടങ്ങി.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു കീഴടങ്ങല്‍. അതിനിടെ സമര്‍ത്ഥ് സിംഗിന്റെ അമ്മ ഗിരിബാല സിംഗിന് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ട്വിഷ ശര്‍മയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താമെന്നും കോടതി വ്യക്തമാക്കി. ഡൽഹി എയിംസില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് നിർദേശം. യുവതിയുടെ കുടുംബം നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നേരത്തേ യുവതിയുടെ കുടുംബത്തിന്റെ ആവശ്യം ഭോപ്പാല്‍ കോടതി തള്ളിയിരുന്നു. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിഷയുടെ കുടുംബം വീണ്ടും പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടത്.
ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു.
Tags : Twisha Sharma Husband surrenders court