x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ


Published: May 16, 2026 10:51 PM IST | Updated: May 16, 2026 11:16 PM IST

ഹൈ​ദ​രാ​ബാ​ദ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബ​ണ്ടി സ​ഞ്ജ​യ് കു​മാ​റി​ന്‍റെ മ​ക​ൻ ബ​ണ്ടി ഭ​ഗീ​ര​ഥ് സാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. പ​തി​നേ​ഴു​കാ​രി​യാ​യ പെ​ൺ​കു​ട്ടി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ക​നെ അ​ന്വേ​ഷ​ണ​ത്തി​നാ​യി താ​ൻ ത​ന്നെ​യാ​ണ് പോ​ലീ​സി​ന് കൈ​മാ​റി​യ​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ബ​ണ്ടി സ​ഞ്ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ - ഡി​സം​ബ​ർ മാ​സ​ങ്ങ​ൾ​ക്കി​ടെ​യി​ൽ ബ​ഗീ​ര​ഥ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​മേ​ഷ് റെ​ഡ്ഡി അ​റി​യി​ച്ചു.

Tags : pocso case arrest union minister son

Recent News

Corehub Up