x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സംവരണ നിയമം; വേഗത്തിൽ നടപ്പാക്കുന്നത് ശ്രദ്ധ തിരിക്കാനെന്നു കോണ്‍ഗ്രസ്


Published: March 26, 2026 01:01 AM IST | Updated: March 26, 2026 01:01 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ നി​​​​യ​​​​മം വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ത​​​​ന്ത്ര​​​​മാ​​​​ണെ​​​​ന്നു കോ​​​​ണ്‍ഗ്ര​​​​സ്.

നി​​​​യ​​​​മം ​സം​​​​ബ​​​​ന്ധി​​​​ച്ച് 2023ൽ ​​​​ച​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ 2024ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ത​​​​ൽ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് കോ​​​​ണ്‍ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും മ​​​​ണ്ഡ​​​​ല​​​​ പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വും സെ​​​​ൻ​​​​സ​​​​സും ആ​​​​ദ്യം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​തു സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നാ​​​​ണ് മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ​​​​ന്നാ​​​​ൽ 30 മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ‘യു ​​​ടേ​​​​ണ്‍ ഉ​​​​സ്താ​​​​ദ്’ മ​​​​ന​​​​സ് മാ​​​​റ്റി​​​​യെ​​​​ന്നും ഇ​​​​പ്പോ​​​​ൾ സെ​​​​ൻ​​​​സ​​​​സും മ​​​​ണ്ഡ​​​​ല​​​​ പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​യ്റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു. മു​​​​ന്പ് പ​​​​ല​​​​ത​​​​വ​​​​ണ ചെ​​​​യ്ത​​​​തു​​​​പോ​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കൂ​​​​ട്ട​​​​മാ​​​​യി ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്‍റെ ആ​​​​യു​​​​ധം അ​​​​ഴി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് ജ​​​​യ്റാം ര​​​​മേ​​​​ശ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ത്തി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ലും തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും രാ​​​​ജ്യം നേ​​​​രി​​​​ടു​​​​ന്ന എ​​​​ൽ​​​​പി​​​​ജി-​​​​ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ​​​​നി​​​​ന്നും ശ്ര​​​​ദ്ധ തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ഇ​​​​തി​​​​ൽ​​​​നി​​​​ന്നു പൂ​​​​ർ​​​​ണ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം പ്ര​​​​ത്യേ​​​​ക ദ്വി​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ക്കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഏ​​​​പ്രി​​​​ൽ 29ന് ​​​​നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യം ഒ​​​​രു സ​​​​ർ​​​​വ​​​​ക​​​​ക്ഷി​​​​യോ​​​​ഗം ചേ​​​​ര​​​​ണ​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ ക​​​​ക്ഷി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ക​​​​ത്തെ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഏ​​​​പ്രി​​​​ലി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു ദി​​​​വ​​​​സം ദ്വി​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ക്കു​​​​ന്ന​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ലം​​​​ഘി​​​​ക്കു​​​​ന്ന​​​​തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും ജ​​​​യ്റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

Tags : Womens Reservation Act Congress distraction implementation

Recent News

Corehub Up