x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12ാമ​ത് ഷി​ക്കാ​ഗോ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്റ് സെ​പ്റ്റം​ബ​ർ 6 ഞാ​യ​റാ​ഴ്ച​

പി .പി. ചെ​റി​യാ​ൻ
Published: September 1, 2026 07:23 AM IST | Updated: September 1, 2026 07:23 AM IST

രാ​ജ്യാ​ന്ത​ര വ​ടം​വ​ലി​

 

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ലബിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി​യി​ൽ പ്ര​മു​ഖ സി​മി​മാ ന​ടി അ​ൻ​സി​ബാ ഹ​സ്‌​സ​നും ഗാ​യ​ക​ൻ സു​ധീ​ഷ് ശ​ശി​കു​മാ​റും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.​

 

​ദൃ​ശ്യം അ​ട​ക്കം നി​ര​വ​ധി തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി പേ​രെ​ടു​ത്ത അ​ൻ​സി​ബ ഷി​ക്കാ​ഗോ​യി​ലേ​ക്ക് ഈ ​കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി എ​ത്തു​ന്ന​ത് ഏ​റെ താ​ല്പ​ര്യ​ത്തോ​ടെ​യാ​ണ് വ​ടം​വ​ലി പ്രേ​മി​ക​ളും സി​നി​മാ ആ​രാ​ധ​ക​രും നോ​ക്കി കാ​ണു​ന്ന​ത്. അ​തോ​ടൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ലും സ്റ്റേ​ജു​ക​ളി​ലും പ്ര​മു​ഖ ഗാ​യ​ക​ർ​ക്കൊ​പ്പം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ള്ള സു​ധീ​ഷ് ശ​ശി​കു​മാ​ർ കൂ​ടി എ​ത്തു​ന്ന​തോ​ടെ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ കൂ​ടി വേ​ദി​യാ​കും.​

സെ​പ്റ്റം​ബ​ർ 6 ഞാ​യ​റാ​ഴ്ച ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ബെ​ൻ​സ​ൺ വി​ല്ലി​ലെ എ​ന​ർ​ജി ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് വ​ടം​വ​ലി ന​ട​ത്ത​പ്പെ​ടു​ക. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 16 ടീ​മു​ക​ൾ ഇ​ത്ത​വ​ണ​ത്തെ വ​ടം​വ​ലി മ​ത​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​മെ​ന്ന് ഇ​തി​ന​കം ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.​

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക ന​ൽ​ക​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും വ​ടം​വ​ലി പ്രേ​മി​ക​ൾ ഷി​ക്കാ​ഗോ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. വ​ടം​വ​ലി മ​ത്സ​രം കാ​ണി​ക​ളി​ലേ​ക്ക് ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി എ​ത്തി​ക്കു​വാ​നാ​യി വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

വി​പു​ല​മാ​യ പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ളും, വി​ശാ​ല​മാ​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും, മി​ക​ച്ച ഓ​ഡി​യോ വി​ഷ്വ​ൽ സം​വി​ധാ​ന​ങ്ങ​ളും, സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Chicago International Tug-of-War Tournament

Recent News

Corehub Up