x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​ജി​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 12ന് ​സോ​മ​ർ​സെ​റ്റ് ഫ്രാ​ങ്ക്ളി​ൻ ഹൈ​സ്കൂ​ളി​ൽ

ഇടിക്കുള ജോസഫ്
Published: September 1, 2026 08:09 AM IST | Updated: September 1, 2026 08:10 AM IST

കാ​ൻ​ജി​ന്‍റെ ഓ​ണാ​ഘോ​ഷം

ന്യൂജേഴ്സി: കേ​ര​ളം തി​രു​വോ​ണ​പ്പു​ല​രി​യി​ലേ​ക്ക് ഉ​ണ​രു​മ്പോ​ൾ ന്യൂ​യോ​ർ​ക്കി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഓ​ണ​സ​ന്ദേ​ശം; ടൈം​സ് സ്ക്വ​യ​റി​ൽ ഐ​ക്കോ​ണി​ക് ബി​ൽ​ബോ​ർ​ഡു​ക​ളി​ൽ കാ​ൻ​ജി​ൻ​റെ ഓ​ണ​ച്ചി​ത്രം. കേ​ര​ളം തി​രു​വോ​ണ​പ്പു​ല​രി​യി​ലേ​ക്ക് ഉ​ണ​രു​ന്ന വേ​ള​യി​ൽ, ലോ​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക സം​ഗ​മ​ഭൂ​മി​യാ​യ ന്യൂ​യോ​ർ​ക്ക് ടൈം​സ് സ്ക്വ​യ​റി​ൽ സെ​പ്റ്റം​ബ​ർ 12 ന് ​സോ​മ​ർ​സെ​റ്റ് ഫ്രാ​ങ്ക്ളി​ൻ ഹൈ​സ്കൂ​ളി​ൽ അ​ര​ങ്ങേ​റു​ന്ന കാ​ൻ​ജി​ന്‍റെ മ​ഹ​ത്താ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി  സം​ഘ​ടി​പ്പി​ച്ച ഓ​ണ​വി​ളം​ബ​രം ശ്ര​ദ്ധേ​യ​മാ​യി.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സം​സ്കാ​ര​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ഓ​ണ​സ​ന്ദേ​ശം ലോ​ക​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ച പ​രി​പാ​ടി കാ​ൻ​ജി​ന്‍റെ ച​രി​ത്ര​ത്തി​ലെ വേ​റി​ട്ടൊ​രു അ​ധ്യാ​യ​മാ​യി.

കാ​ൻ​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ടൈം​സ് സ്ക്വ​യ​റി​ൽ ഓ​ണ​വി​ളം​ബ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​പ്ര​ശ​സ്ത​മാ​യ ടൈം​സ് സ്ക്വ​യ​റി​ലെ ഐ​ക്കോ​ണി​ക് ഡി​ജി​റ്റ​ൽ ബി​ൽ​ബോ​ർ​ഡു​ക​ളി​ൽ കാ​ൻ​ജി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഫ്ല​യ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​തും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കി​ട​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഓ​ണം സ്വ​ന്തം സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ളോ​ടെ നി​റ​ഞ്ഞു​നി​ന്നു.

പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ എ​ത്തി​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. തി​രു​വാ​തി​ര​യും വി​വി​ധ നൃ​ത്താ​വ​ത​ര​ണ​ങ്ങ​ളും ടൈം​സ് സ്ക്വ​യ​റി​ൽ കേ​ര​ള​ത്തി​ന്റെ ക​ലാ​സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യി.

ഓ​ണ​ക്കോ​ടി​യും കേ​ര​ളീ​യ വേ​ഷ​ങ്ങ​ളും അ​ണി​ഞ്ഞെ​ത്തി​യ മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ടൈം​സ് സ്ക്വ​യ​റി​നെ വേ​റി​ട്ടൊ​രു ഓ​ണ​വേ​ദി​യാ​ക്കി മാ​റ്റി.​ചി​ത്രം: സ്പെ​ഷ​ൽ അ​റേ​ഞ്ച്മെ​ന്റ്കാ​ൻ​ജ് പ്ര​സി​ഡ​ന്റ് വി​ജ​യ് ന​മ്പ്യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജി സാ​മു​വ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ടോം ​നെ​റ്റി​ക്കാ​ട​ൻ, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ പ്ര​സാ​ദ്, രേ​ഖ മു​ര​ളി, അ​നൂ​പ് മാ​ത്യൂ​സ്, നി​ധി​ൻ ജോ​യ്, ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ ജോ​സ​ഫ് ഇ​ടി​ക്കു​ള,പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ബൈ​ജു വ​ർ​ഗീ​സ്, ജെ​യിം​സ് ജോ​ർ​ജ്, ലി​ഫി​ൻ കൂ​ടാ​തെ അ​നേ​കം  KANJ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ണം കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ മാ​ത്രം ആ​ഘോ​ഷ​മ​ല്ലെ​ന്നും, സ്നേ​ഹ​ത്തി​ന്റെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെയും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശം ലോ​ക​ത്തി​ന് ന​ൽ​കു​ന്ന സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​ണെ​ന്നും പ​രി​പാ​ടി ഓ​ർ​മി​പ്പി​ച്ചു. അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വ​ള​രു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വും സം​സ്കാ​ര​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ലേ​ക്ക് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സ​മ്പ​ന്ന​ത എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള ഗ​അ​ച​ഖ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഓ​ണ​വി​ളം​ബ​രം.​

 

കേ​ര​ളം തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കു​മ്പോ​ൾ ന്യൂ​യോ​ർ​ക്കി​ൽ ഉ​യ​ർ​ന്ന ഓ​ണ​വി​ളം​ബ​രം, ലോ​ക​ത്തി​ന്റെ ഏ​തു കോ​ണി​ലാ​യാ​ലും മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​ത്തി​ൽ കേ​ര​ളം ജീ​വി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം കൂ​ടി​യാ​യി.​

സെ​പ്റ്റം​ബ​ർ 12 ന് ​സോ​മ​ർ​സെ​റ്റ് ഫ്രാ​ങ്ക്ളി​ൻ ഹൈ ​സ്കൂ​ളി​ൽ അ​ര​ങ്ങേ​റു​ന്ന കാ​ൻ​ജി​ൻ​റെ മ​ഹ​ത്താ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്റ് വി​ജ​യ് ന​മ്പ്യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജി സാ​മു​വ​ൽ, ട്ര​ഷ​റ​ർ ഖു​ർ​ഷി​ദ് ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ടോം ​നെ​റ്റി​ക്കാ​ട​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി കൃ​ഷ്ണ പ്ര​സാ​ദ്, ജോ​യി​ന്റ് ട്ര​ഷ​റ​ർ ദ​യ ശ്യാം, ​മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ചു​മ​ത​ല​യു​ള്ള അ​സ്ലം ഹ​മീ​ദ്, സ്പോ​ർ​ട്സ് അ​ഫ​യേ​ഴ്സ് അ​നൂ​പ് മാ​ത്യൂ​സ് രാ​ജു, ഐ​ടി ഓ​ഫീ​സ​ർ നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ട്, പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് രേ​ഖ നാ​യ​ർ, ചാ​രി​റ്റി അ​ഫ​യേ​ഴ്സ് ജ​യ​കൃ​ഷ്ണ​ൻ എം. ​മേ​നോ​ൻ, ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് രേ​ഖ പ്ര​ദീ​പ്, യൂ​ത്ത് അ​ഫ​യേ​ഴ്സ് ശ്രീ​കു​മാ​ർ കെ.​എ​സ്, എ​ക്സ്ഓ​ഫീ​ഷ്യോ സോ​ഫി​യ മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

 

 

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews KANJ's Onam celebration

Recent News

Corehub Up