ചായ കുടിക്കാനുള്ള പണം മാറ്റിവച്ചു ലോട്ടറിയെടുത്തു; ഇന്ത്യൻ സംഘത്തെ തേടിയെത്തിയത് കോടികൾ
Wednesday, May 14, 2025 5:19 PM IST
ദുബായി: യുഎഇ ലോട്ടറി ഇക്കുറി തേടിയെത്തിയത് 12 അംഗ ഇന്ത്യൻ സംഘത്തെ. ചായ കുടിക്കാനുള്ള പണം സൂക്ഷിച്ച് വച്ചാണ് തമിഴ്നാട് ശിവകാശി സ്വദേശി ആനന്ദ് പെരുമാൾ സ്വാമിയും സംഘവും ലോട്ടറിയെടുത്തത്.
യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് യുവാവിനും കൂട്ടുകാർക്കും 10 ലക്ഷം ദിർഹം ലഭിച്ചത്. മാസത്തിൽ ചായ കുടിക്കാനെടുക്കുന്ന 16 ദിർഹം മാറ്റിവച്ചാണ് ആനന്ദും അദ്ദേഹത്തിന്റെ 12 കൂട്ടുകാരും ചേർന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുള്ളത്.
50 ദിർഹം വിലയുള്ള രണ്ട് ടിക്കറ്റ് വീതമാണ് എടുത്തിരുന്നത്. ഒടുവിൽ ഭാഗ്യം ഇവരെ തുണയ്ക്കാതെ പോയില്ല.
അടുത്ത മാസം വിവാഹിതനാകാനിരിക്കുന്ന ആനന്ദിന് ഇത് വിവാഹ സമ്മാനംകൂടിയാണ്. ദുബായിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് അദ്ദേഹം.