ലേക് ഷോർ ഹാർബർ വക്കച്ചൻ മറ്റത്തിലിനെ ആദരിച്ചു
Monday, June 17, 2019 9:10 PM IST
ഹൂസ്റ്റൺ: കേ​ര​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​ജ്ജ്വ​ല സാ​ന്നി​ധ്യ​വും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ലി​ന് (എം.​ജെ. വ​ർ​ക്കി മ​റ്റ​ത്തി​ൽ) ലേക് ഷോർ ഹാർബർ അസോസിയേഷന്‍ സ്വീകരണം നൽകി.

ക​ഴി​ഞ്ഞ നാ​ല്പത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പാ​ലാ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ക​യാ​ണ് വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ. മോ​ണ്ട് ഫോ​ർ​ട് യേ​ർ​ക്കാ​ട് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും ട്രി​ച്ചി സെന്‍റ് ജോ​സ​ഫ്സ് കോളജി​ൽ നി​ന്നും ബി​രു​ദ​വും നേ​ടി​യ അ​ദ്ദേ​ഹം ഉ​പ​രി പ​ഠ​ന​ത്തി​നാ​യ് അ​മേ​രി​ക്ക​യി​ലെത്തി എം​ബി​എ കരസ്ഥമാക്കി. തി​രി​കെ പാ​ലാ​യി​ലെ​ത്തി കു​രു​മു​ള​ക് വ്യാ​പാ​രി​യാ​യ എം.​ഒ. ദേ​വ​സ്യ​യു​ടെ കൂ​ടെ ചേ​ർ​ന്ന് കു​ടും​ബ ബി​സി​ന​സ് തു​ട​രു​ക​യും ചെ​യ്തു.

ലേക്ക് ഷോർ ഹാർബർ ഭൂമികയുടെ തടാകകരയിൽ നടന്ന യോഗത്തിന് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് നേതാക്കളുടെ സാന്നിധ്യം ഏറെ വർണാഭമാക്കി.