വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസിന്‍റെ ഓണാഘോഷം 31 ന്
Wednesday, August 14, 2019 9:19 PM IST
ഡാളസ് : വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ്, ഡാളസ് പ്രൊവിൻസ്‌ എന്നിവ സംയുക്തമായി ഓണം ആഘോഷിക്കുന്നു. ഗാർലാൻഡ് സെന്‍റ് തോമസ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 31 ന് (ശനി) ആണ് ആഘോഷ പരിപാടികൾ.

സണ്ണിവെൽ ടൗൺ മേയർ സജി പി. ജോർജ് മുഖ്യാതിഥി ആയിരിക്കും. വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ചു നടത്തുന്ന ഈ ഓണാഘോഷ ചടങ്ങുകളിൽ ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കൾ ഓണാശംസ നേരും. ഡാളസിലെ എല്ലാ മലയാളി സ്നേഹിതരെയും ഈ ഓണാഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
18 വിഭവങ്ങൾ അടങ്ങിയ ഓണ സദ്യ എല്ലാവര്ക്കും ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: ജോൺസൺ തലച്ചെല്ലൂർ:469 682 9960, സാബു ബേബി: 646 945 5869, ഗോപാല പിള്ള:214 689 3449, സുകു വർഗീസ്:469 734 5639, ഫിലിപ്പ് തോമസ്: 972 522 9696

റിപ്പോർട്ട്: എബി മക്കപ്പുഴ