ക​ന​ക്ടി​ക​ട്ടി​ൽ റി​പ്പ​ബ്ലി​ക്ക​ൽ സ്ഥാ​നാ​ർ​ഥി ഹാ​രി അ​റോ​റ​യ്ക്ക് ജ​യം
Thursday, January 23, 2020 9:35 PM IST
ക​ന​ക്ടി​ക​ട്ട്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നും, ട്രം​പി​ന് പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഹാ​രി അ​റോ​റ ക​ന​ക്ടി​ക​ട്ടി​ലെ 151ാം ഹൗ​സ് ഡി​സ്ട്രി​ക്ടി​ൽ നി​ന്നും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ഷെ​റി​ൽ മോ​സി​നെ 2345 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​റോ​റ​യ്ക്ക് 54.41 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്ക് 45.59 ശ​ത​മാ​നം വോ​ട്ടാ​ണു ല​ഭി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി വി​ര​മി​ച്ച സീ​റ്റി​ലാ​യി​രു​ന്നു മ​ത്സ​രം.

ഗ്രാ​ജ്വേ​റ്റ് സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​ണ് അ​റോ​റ ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി, ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഉ​ന്ന​ത​ബി​രു​ദം നേ​ടി. ത​ന്‍റെ വി​ജ​യം ക​ന​ക്ടി​ക​ട്ട് സം​സ്ഥാ​ന രാ​ഷ്്ട്രീ​യ രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും, ബ്ലു ​സ്റ്റേ​റ്റാ​യി അ​റി​യ​പ്പെ​ടു​ന്ന സം​സ്ഥാ​നം ട്രം​പി​നെ തു​ണ​യ്ക്കു​മെ​ന്നും അ​റോ​റ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ