ഐഎന്‍ഒസി കേരള കലിഫോര്‍ണിയ ചാപ്റ്റര്‍ നിലവില്‍ വന്നു
Tuesday, February 25, 2020 8:24 PM IST
കലിഫോര്‍ണിയ: ഐഎന്‍ഒസി കേരള കാലിഫോര്‍ണിയ ചാപ്റ്റര്‍ നിലവില്‍ വന്നു. പുതിയ ഭാരവാഹികളായി ജോണ്‍സണ്‍ ചീക്കംപാറ (പ്രസിഡന്‍റ്), ജൂപ്പി ജോർജ് (വൈസ് പ്രസിഡന്‍റ്), സണ്ണി നടുവിലേക്കുറ്റ് (ജനറല്‍ സെക്രട്ടറി), പോള്‍ ഐസക്ക് (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ലാലു കുര്യന്‍, റോയി മാത്യു, വര്‍ഗീസ് പടിഞ്ഞാറേമുറിയില്‍, ബിനു കളീക്കല്‍ മാത്യു, ഡയസ് മാത്യു, ജിമ്മി ജോസഫ്, രാജി സക്കറിയ, സാബു സിറിയക്, സാജന്‍ തങ്കച്ചന്‍, മാത്യു തോമസ്, റോബി മാണി, ജിബു ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍സണ്‍ കേരളാ അസോസിയേഷന്‍ ലോസ് ആഞ്ചലസ് ജോയിന്‍റ് ട്രഷറര്‍, പന്തളം അസോസിയേഷന്‍ പ്രസിഡന്‍റ് , മലങ്കര അസോസിയേഷന്‍ മെമ്പര്‍, ബോര്‍ഡ് മെമ്പര്‍ സെന്‍റ് ജോര്‍ജ് മൗണ്ട് ഹൈസ്കൂള്‍ കൈപ്പട്ടൂര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ലോംഗ്ബീച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ സേവനം അനുഷ്ഠിക്കുന്ന ജൂപ്പി ജോര്‍ജ്, ഫോമ റീജണല്‍ കമ്മിറ്റി മെമ്പര്‍, കലാ അസോസിയേഷന്‍ കമ്മിറ്റി മെമ്പര്‍, സെന്‍റ് മേരീസ് യാക്കോബായ ചര്‍ച്ച് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ജനറല്‍ സെക്രട്ടറിയായ സണ്ണി നടുവിലേക്കുറ്റ് കേരളാ അസോസിയേഷന്‍ ട്രഷററായി പ്രവര്‍ത്തിക്കുന്നു. ട്രഷററായ പോള്‍ ഐസക്ക് ഒരുമ ലോസ്ആഞ്ചലസ് കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്നു.

ഐഎന്‍ഒസി കേരള പ്രവര്‍ത്തനമികവില്‍ ഒരു ദശാബ്ദം പിന്നിടുമ്പോള്‍ അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു. മികച്ച സംഘടനാ നേതൃത്വവും പ്രവര്‍ത്തനമികവുമുള്ള നേതൃത്വം പത്തിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി ചാപ്റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

എഐസിസിയുടെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ഡോ. കരണ്‍സിംഗ് എംപിയില്‍ നിന്നു സ്വീകരിച്ച ചാപ്റ്ററാണ് കേരള ചാപ്റ്റര്‍. 26 അടങ്ങുന്ന നാഷണല്‍ കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും സംഘടനയെ വളര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് നയിക്കുന്നു. വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കി ന്യൂയോര്‍ക്കില്‍ വനിതാ ചാപ്റ്റര്‍ ആരംഭിച്ചതോടൊപ്പം ഫ്‌ളോറിഡയില്‍ വനിതാ പ്രസിഡന്‍റ് ബിനു ചിലമ്പത്തിന്‍റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഫൊക്കാന മുന്‍ പ്രസിഡൻ‌റ് മറിയാമ്മ പിള്ള (ഷിക്കാഗോ) നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.

ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്‍റ് ജോബി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ജോയിന്‍റ് ട്രഷറര്‍ വാവച്ചന്‍ മത്തായി, വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും സംഘനടയുടെ വളര്‍ച്ചയ്ക്കായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം