സി​എം​എ​സ് കോ​ള​ജ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​ലു​മ്നി സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, October 28, 2020 12:48 AM IST
ന്യു​യോ​ർ​ക്ക്: സി​എം​എ​സ് കോ​ളേ​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന വി​ദ്യാ​സൗ​ഹൃ​ദം യു​എ​സ് ചാ​പ്റ്റ​ർ ആ​രം​ഭി​ച്ച സ്കോ​ള​ർ​ഷി​പ്പ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ 24ന് ​കോ​ട്ട​യം സി​എം​എ​സ് കോ​ളേ​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. യു​എ​സ് ചാ​പ്റ്റ​ർ അ​ലും​മി​നി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രു പാ​പ്പ​ച്ച​ൻ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാ​മി​നെ കു​റി​ച്ചും, അ​ലു​മി​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ യു​എ​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​ണ്ണി എ. ​മാ​ത്യൂ​സ് വി​ശ​ദീ​ക​രി​ച്ചു.

കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് ജോ​ഷ്വ​വ കോ​ളേ​ജി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി വി​ദേ​ശ​ത്തും, ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ല ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ കോ​ളേ​ജി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മു​ഖ്യ പ്രാ​സം​ഗീ​ക​ൻ യു​എ​ൽ അ​ക്കാ​ദ​മി​ക് ഇം​പാ​ക്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ന്‍റ് ചീ​ഫ് രാ​മു ദാ​മോ​ദ​ര​ൻ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ന്പോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് പ​ഠ​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​ക മാ​ത്ര​മ​ല്ല, അ​വ​രു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും പ്രേ​ര​ണ ന​ൽ​കു​മെ​ന്ന് രാ​മു ദാ​മോ​ദ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ത്തെ മാ​തൃ​ക​യാ​യി ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​തി​നും രാ​മു ദാ​മോ​ദ​ര​ൻ സ​മ​യം ക​ണ്ടെ​ത്തി. ഗ​സ്റ്റ് ഓ​ഫ് ഹൊ​ണ​ർ പ്ര​ഫ. ജോ​ർ​ജ് കോ​ശി (മു​ൻ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ), ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഡോ.​റോ​യ്സാം ഡാ​നി​യേ​ൽ, പ്ര​ഫ. കെ. ​സി. ജോ​ർ​ജ്, പ്ര​ഫ. സി. ​എ. അ​ബ്ര​ഹാം, ലോ​ണ അ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി (യു​എ​സ്ചാ​പ്റ്റ​ർ) കോ​ശി ജോ​ർ​ജ് സ്പോ​ണ്‍​സ​ർ​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​രു​പ​ത്തി​യ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പു ന​ൽ​കു​ന്ന​തെ​ന്ന് കോ​ശി ജോ​ർ​ജ് പ​റ​ഞ്ഞു. ഡോ. ​ടി. വി. ​ജോ​ണ്‍ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. റ​വ. സാ​ജ​ൻ ജേ​ക്ക​ബ് ഫി​ലി​പ്പ് സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ