വിദ്യാർഥിനിക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
Sunday, September 15, 2024 12:33 AM IST
ജിനേഷ് തന്പി
ന്യൂ​ജ​ഴ്സി: നി​ർ​ധ​ന​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ​ഹാ​യ​ഹ​സ്ത​വു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി​ക്ക് അ​ർ​ഹ​യാ​യ​ത്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി‌​യ​ൺ‌ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലെ​ത്തി തു​ക കൈ​മാ​റി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​ചാ​രി​റ്റി സം​രം​ഭം ന​ട​പ്പി​ലാ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലെ താ​ഴേ​ക്കി​ട​യി​ലെ പാ​വ​ങ്ങ​ൾ​ക്കു​ള്ള കൈ​ത്താ​ങ്ങ് എ​ന്ന ല​ക്ഷ്യ​വു​മാ​യി തു​ട​ക്കം കു​റി​ച്ച ഇ​ത്ത​രം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ളു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്, പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, സെ​ക്ര​ട്ട​റി സി​ജു ജോ​ൺ,


ട്ര​ഷ​റ​ർ തോ​മ​സ് ചെ​ല്ലേ​ത്, വ​നി​താ ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ് മി​ലി ഫി​ലി​പ്പ്, ഇ​പ്പോ​ഴ​ത്തെ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് സ​രൂ​പ അ​നി​ൽ, ചാ​രി​റ്റി ഫോ​റം പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ജോ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​ൻ ബൈ​ജു​ലാ​ൽ ഗോ​പി​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ഡോ. ​റെ​യ്ന റോ​ക്ക് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.