കലിഫോർണിയ: ഇർവിനിൽ ഭരതനാട്യരംഗത്തെ ആറ് പ്രമുഖ ഗുരുക്കന്മാരെ അണിനിരത്തി ഏകതാ സെന്റർ "ഡാൻസ് കോൺവർസേഷൻസ്' എന്ന പരിപാടി സംഘടിപ്പിച്ചു.
യുഎസിൽ ഭരതനാട്യ കലാരൂപത്തിന് അടിത്തറയിട്ട കാതറിൻ കുഞ്ഞിരാമൻ, ഹേമ രാജഗോപാലൻ, രത്ന കുമാർ, മൈഥിലി കുമാർ, വിജി പ്രകാശ്, രമ്യ ഹരിശങ്കർ എന്നിവരാണ് ഈ വേദിയിൽ ഒത്തുചേർന്നത്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ നൃത്താവിഷ്കാരങ്ങളുടെ ഓർമകളും ചിത്രങ്ങളും പങ്കുവച്ചതിനൊപ്പം വേദിയിൽ ഇവർ ഹ്രസ്വമായ അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ചു.
യുഎസിലെ ഇന്ത്യൻ ശാസ്ത്രീയ നൃത്ത ശാഖയുടെ ചരിത്രപരമായ വളർച്ചയെ അടയാളപ്പെടുത്തിയ ഈ സംഗമം, കലയോടുള്ള ഇവരുടെ ആയുഷ്കാല സമർപ്പണത്തിന്റെ സാക്ഷ്യപത്രമായി മാറി.
Tags : bharatanatyam dance conversations irvine usa