x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ൽ​ഫാ​സ്റ്റി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ന്നു

ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: March 19, 2026 11:41 AM IST | Updated: March 19, 2026 11:41 AM IST

ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ബെ​ൽ​ഫാ​സ്റ്റ് റീ​ജി​യ​ണ​ൽ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബെ​ൽ​ഫാ​സ്റ്റി​ലെ ഓ​ൾ സെ​യിന്‍റ്സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ഫെ​സ്റ്റ് (ബൈ​ബി​ൾ ക​ലോ​ത്സ​വം) ശ്ര​ദ്ധേ​യ​മാ​യി.

സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ബെ​ൽ​ഫാ​സ്റ്റ് റീ​ജി​യ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബൈ​ബി​ൾ ഫെ​സ്റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ മ​ണ്ണ​ത്തു​കാ​ര​ൻ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​ജോ പ​ഴെ​പ​റ​മ്പി​ൽ, ഫാ. ​അ​നീ​ഷ് വ​ഞ്ചി​പാ​റ​യി​ൽ, ഫാ. ​ജോ​ഷി പ​റൊ​ക്കാ​ര​ൻ, ഫാ. ​സ​ജി പൊ​മ്മി​നി​ശേ​രി എ​ന്നി​വ​രോ​ടൊ​പ്പം റീ​ജി​യ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മോ​ൻ​സി തോ​മ​സ് (സെ​ക്ര​ട്ട​റി), സോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ന​ന്ദ് ജോ​സ​ഫ് (പിആ​ർഒ) എ​ന്നി​വ​ർ​ക്കൊ​പ്പം കാ​റ്റി​ക്കി​സം ഹെ​ഡ് മാ​സ്റ്റ​ർ​മാ​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് തി​രി​തെ​ളി​യി​ച്ച് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

 

K-Rail Survey

ബെ​ൽ​ഫാ​സ്റ്റ്, ആ​ൻ​ട്രിം, പോ​ർ​ട്ട​ഡൗ​ൺ, ഡെ​റി, ലി​സ്ബേ​ൺ, ന്യൂ​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ ബൈ​ബി​ൾ സ​ന്ദേ​ശ​ങ്ങ​ൾ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി.

പ്ര​ത്യേ​കി​ച്ച് ബൈ​ബി​ൾ സ്കി​റ്റ് മ​ത്സ​രം പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ പ്ര​ധാ​ന ഇ​ന​മാ​യി മാ​റി. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​കാ​വ​ത​ര​ണം പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ആ​സ്വാ​ദ്യ​മാ​യി. പ​രി​പാ​ടി​യു​ടെ സു​താ​ര്യ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബാ​ബു ജോ​സ​ഫും രാ​ജു മേ​പ്പി​ള്ളി​യും ദീ​ർ​ഘ​കാ​ല​മാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി.

 

K-Rail Survey

ട്ര​ഷ​റ​ർ ഷാ​ജി മൈ​ല​ന്ത​റ​യും ബെ​ൽ​ഫാ​സ്റ്റ് കൈ​ക്കാ​ര​ൻ അ​നീ​ഷ് അ​മ്പാ​ട്ടും ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും സ​ഹ​ക​ര​ണ​വും വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ബെ​ൽ​ഫാ​സ്റ്റ് മേ​ഖ​ല​യി​ലെ കൈ​ക്കാ​ര​ന്മാ​രാ​യ ഷീ​ബ രാ​ജു, ആ​ന​ന്ദ് ജോ​സ​ഫ്, പി​തൃ​വേ​ദി പ്ര​സി​ഡന്‍റ് ഡോ. ​സ​ന​ൽ ജോ​ർ​ജ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ്യോ​തി​സ് ചെ​റി​യാ​ൻ, ഡാ​ൻ​റ്റി​സ് സ്ക​റി​യ, റോ​ബി​ൻ (ട്ര​സ്റ്റി, ലി​സ്ബേ​ൺ), ജോ​സ​ഫ് (എ​ച്ച്എം കോ​ഓർ​ഡി​നേ​റ്റ​ർ, ഡെ​റി) എ​ന്നി​വ​രും വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള ട്ര​സ്റ്റി​മാ​ർ, മ​താ​ധ്യാ​പ​ക​ർ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, വി​ശ്വാ​സി​ക​ൾ, ജ​ഡ്ജി​മാ​ർ, കോ​ള​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​രും ചേ​ർ​ന്നു​ള്ള ഏ​കോ​പി​ത പ്ര​വ​ർ​ത്ത​നം പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി.

 

K-Rail Survey

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​അ​നീ​ഷ്, ഫാ. ​നി​ധീ​ഷ്, ഫാ. ​സ​ജി, ഫാ. ​ജെ​യി​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഫാ. ​ജെ​യി​ൻ മ​ണ്ണ​ത്തു​കാ​ര​ൻ ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ജോ​വി​നാ​സ് കാ​റ്റേ​ഴ്സ്, ബെ​ൽ​ഫാ​സ്റ്റ് ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നും ടോ​മി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.

K-Rail Survey

റീ​ജി​യൺ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ മ​ത്സ​രാ​ർ​ഥി​ക​ൾ താ​ല സെ​ന്‍റ് മാ​ർ​ക്ക് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഏ​പ്രി​ൽ 25നു ​ന​ട​ക്കു​ന്ന അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Tags : Bible Kalotsavam Belfast NRI News

Recent News

Corehub Up