x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ജി​നേ​ഷ് ത​മ്പി
Published: March 19, 2026 03:55 PM IST | Updated: March 19, 2026 03:55 PM IST

ക്വീ​ൻ​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, മാ​ത്യൂ വ​ർ​ഗീ​സ്, ഷെ​റി​ൻ എ​ബ്ര​ഹാം, പ്രേം​സി ജോ​ൺ, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത, ജ​യ്ഡ​ൻ എ​ബ്ര​ഹാം, ജെ​സ്ലി​ൻ വി​ൽ​സ​ൺ, ഇ​വാ​ൻ കൂ​ട്ടു​മാ​ത, എ​ബ്ര​ഹാം ജോ​സ​ഫ്, ആ​ബ​ൽ ജേ​ക്ക​ബ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

K-Rail Survey

ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​റി വ​ർ​ഗീ​സും ഇ​ട​വ​ക ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഷെ​റി​ൻ എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, തീം, ​പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

ജെ​സ്ലി​ൻ വി​ൽ​സ​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ നി​ര​ക്കു​ക​ളെ​ക്കു​റി​ച്ചും പ്രേം​സി ജോ​ൺ സ്പോ​ൺ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ഐ​റി​ൻ പോ​ൾ ഈ ​വ​ർ​ഷ​ത്തെ സു​വ​നീ​റി​നെ​ക്കു​റി​ച്ചും ഈ​ത​ൻ കൂ​ട്ടു​മാ​ത റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നു​മു​ള്ള ആ​വ​ശ്യ​ക​ത​യെ പ​റ്റി​യും പ​റ​ഞ്ഞു.

 

K-Rail Survey

ഇ​വാ​ൻ കൂ​ട്ടു​മാ​ത എ​ൻ​റ​ർ​ടെ​യി​ൻ​മെ​ന്‍റ് പ്രോ​ഗ്രാ​മി​നെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഫാ. ​ജെ​റി വ​ർ​ഗീ​സും മാ​ത്യു വ​ർ​ഗീ​സും കി​ക്കോ​ഫ് മീ​റ്റിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി. ദേ​വാ​ല​യ സെ​ക്ര​ട്ട​റി ഷി​ബു ത​ര​ക​ൻ (ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി) മു​ൻ​കാ​ല കോ​ൺ​ഫ​റ​ൻ​സ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ ട്ര​ഷ​റ​ർ ജോ​സ​ഫ് പാ​പ്പ​ൻ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി), ര​ഘു നൈ​നാ​ൻ (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം), ജോ​സ് മാ​ത്യു (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​ള്ളി സ​ന്ദ​ർ​ശി​ച്ച​തി​നു ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം, ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നാ​യി ടീം ​അം​ഗ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​ത്തെ​യും, സേ​വ​ന​ത്തെ​യും പ്ര​ശം​സി​ച്ച ഫാ. ​ജെ​റി വ​ർ​ഗീ​സ് , എ​ല്ലാ ദേ​വാ​ല​യ അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

K-Rail Survey

ജോ​ൺ താ​മ​ര​വേ​ലി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Family and Youth Conference Kickoff Queens St. Gregorios Church NRI News

Recent News

Corehub Up