x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ണ്ടിം​ഗ്ട​ൺ വാ​ലി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ജി​നേ​ഷ് ത​മ്പി
Published: March 28, 2026 04:39 PM IST | Updated: March 28, 2026 04:39 PM IST

ഹ​ണ്ടിം​ഗ്ട​ൺ വാ​ലി (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഹ​ണ്ടിം​ഗ്ട​ൺ വാ​ലി സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തിന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി റിം​ഗി​ൾ ബി​ജു, അ​കി​ല സ​ണ്ണി, ജെ​യ്‌​സി ജോ​ൺ, ബി​സ്മി വ​ർ​ഗീ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​റെ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ക​മ്മി​റ്റി​യും ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർപ്പി​സ്കോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

K-Rail Survey

റിം​ഗി​ൾ ബി​ജു കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി, ചി​ന്താ​വി​ഷ​യം, പ്ര​ഭാ​ഷ​ക​ർ, കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്ക്, ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കുവ​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പി​നേ​യും സു​വ​നീ​റി​നെ​യും കു​റി​ച്ച് ജെ​യ്‌​സി ജോ​ൺ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

അ​കി​ല സ​ണ്ണി എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും റാ​ഫി​ൾ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച മാ​ർ​ഗ​മാ​ണി​തെ​ന്ന് പ​റ​യു​ക​യും കോ​ൺ​ഫ​റ​സി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ജോ​ഷ്വയു​ടെ സൈ​റ്റ് & സൗ​ണ്ട് ഷോ​യെ​കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് എ​ത്ര​മാ​ത്രം അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ണെ​ന്നു ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വച്ചു ബി​സ്മി വ​ർ​ഗീ​സ് പ​റ​ഞ്ഞു. റിം​ഗി​ൾ ബി​ജു ദേ​വാ​ല​യം ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​ത​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

കോ​ൺ​ഫ​റ​ൻ​സി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് അ​വ​സ​രം ന​ൽ​കി​യ ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. സി.​ജെ ജോ​ൺ​സ​ൺ കോ​റെ​പ്പി​സ്കോ​പ്പ​യ്ക്കും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ഇ​ട​വ​ക​ക്കാ​ർ​ക്കും അ​വ​ർ ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. ​അ​ല​ക്സ് കെ. ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ഓർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Family and Youth Conference Kickoff St. Mary's Church Huntingdon Valley

Recent News

Corehub Up