x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ജി​നേ​ഷ് ത​മ്പി
Published: April 6, 2026 03:48 PM IST | Updated: April 6, 2026 03:48 PM IST

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, റിം​ഗി​ൾ ബി​ജു, അ​കി​ല സ​ണ്ണി, മാ​ത്യു ജോ​ഷ്വ, മാ​ത്യു വ​ർ​ഗീ​സ്, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഡോ. ​സ​ക്ക​റി​യ ഉ​മ്മ​ൻ, നി​ക്കോ​ൾ വ​ർ​ഗീ​സ് എ​ന്നീ ര​ണ്ട് ഇ​ട​വ​കാം​ഗ​ങ്ങ​ളും ടീ​മി​നൊ​പ്പം ചേ​ർ​ന്നു. ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. പൗ​ലോ​സ് ആ​ദാ​യി കോ​റെ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

വെ​രി റ​വ. പൗ​ലോ​സ് ആ​ദാ​യി കോ​റെ​പ്പി​സ്കോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് ജോ​ൺ താ​മ​ര​വേ​ലി​ൽ സം​സാ​രി​ച്ചു. ഐ​റി​ൻ പോ​ൾ, കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. കൂ​ടാ​തെ, വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കു​ന്ന പ്ര​ഭാ​ഷ​ക​രു​ടെ പേ​രും പ​ങ്കു​വ​ച്ചു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​ക​ളെ​ക്കു​റി​ച്ച് റിം​ഗി​ൾ ബി​ജു സം​സാ​രി​ച്ചു. കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് ഇ​ത് വ​ഴി തു​റ​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യും പ​ങ്കുവ​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ യു​വാ​ക്ക​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

 

K-Rail Survey

കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ മാ​ത്യു ജോ​ഷ്വ ന​ൽ​കി. റാ​ഫി​ൾ പ്രോ​ഗ്രാ​മി​നെ​യും സ​മ്മാ​ന​ങ്ങ​ളേ​യും കു​റി​ച്ച് അ​കി​ല സ​ണ്ണി സം​സാ​രി​ച്ചു.

സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ഈ​ത​ൻ കൂ​ട്ടു​മാ​ത ഇ​ട​വ​ക അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​വി​ധ വ്യ​ക്തി​ഗ​ത, ബി​സി​ന​സ് നി​ര​ക്കു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​യു​ക​യും ചെ​യ്തു.

പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​ൺ​ഫ​റ​ൻ​സ് എ​ത്ര​ത്തോ​ളം ഉ​പ​കാ​ര​പ്ര​ദ​മാ​യെ​ന്നു അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ഡോ. ​സ​ക്ക​റി​യ ഉ​മ്മ​നും നി​ക്കോ​ൾ വ​ർ​ഗീ​സും സം​സാ​രി​ച്ചു.

ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ ജോ​ൺ മാ​ത്യു, ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ ജോ​സ് കെ ​ജോ​യ്, ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ത്യു എ​ന്നി​വ​ർ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ടീം ​പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Family and Youth Conference Kickoff St. George's Churc Staten Island

Recent News

Corehub Up