x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റ​ക്യൂ​സ്‌ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ‌​ടി​പ്പി​ച്ചു

ജി​നേ​ഷ് ത​മ്പി
Published: March 26, 2026 12:54 PM IST | Updated: March 26, 2026 12:58 PM IST

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് സി​റ​ക്യൂ​സ്‌ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ചെ​റി​യാ​ൻ പെ​രു​മാ​ൾ, അ​നി​ൽ തോ​മ​സ്, ജെ​ന്നി​ഫ​ർ അ​ല​ക്സ്, ജൂ​ലി​യ അ​ല​ക്സ്, ആ​ൻ​ഡ്രൂ തോ​മ​സ്, ആ​ഞ്ച​ലി തോ​മ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു​വും ഇ​ട​വ​ക ക​മ്മി​റ്റി​യും ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

മീ​ഡി​യ ടീ​മി​ലെ അ​നി​ൽ തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യ​മാ​യ കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

K-Rail Survey

റ​ഷ്യ, ഇ​ന്ത്യ, സൗ​ത്ത് വെ​സ്റ്റ്, നോ​ർ​ത്ത് ഈ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

മു​ൻ​കാ​ല കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച മീ​ഡി​യ ടീ​മി​ലെ ജെ​ന്നി​ഫ​ർ അ​ല​ക്സ്, എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളെ കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സു​വ​നീ​ർ ക​മ്മി​റ്റി​ക്കു​വേ​ണ്ടി​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് ആ​ൻ​ഡ്രൂ തോ​മ​സ് സം​സാ​രി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ കൂ​ട്ടാ​യ്മ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ എ​ങ്ങ​നെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ൽ​കു​ന്നു എ​ന്ന​തി​നെ കു​റി​ച്ച് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു.

 

K-Rail Survey

ആ​ഞ്ച​ലി തോ​മ​സ് “ജോ​ഷ്വ”​യു​ടെ സൈ​റ്റ് & സൗ​ണ്ട് തി​യ​റ്റ​ർ സ​ന്ദ​ർ​ശ​ന​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ജൂ​ലി​യ അ​ല​ക്സ് ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ളും, റാ​ഫി​ൾ ടി​ക്ക​റ്റി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

കു​ടും​ബ​ങ്ങ​ളെ​യും യു​വാ​ക്ക​ളെ​യും നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി സ്പോ​ൺ​സ​ർ​മാ​രു​ടെ പ​ങ്കി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.

മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ സ​മാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ വ​രു​വാ​നി​രി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സി​നു പ​ങ്കാ​ളി​ത്തം അ​റി​യി​ച്ച​ത് പ്ര​ശം​സ​നീ​യ​മാ​യി.

അ​നി​ൽ തോ​മ​സും ചെ​റി​യാ​ൻ പെ​രു​മാ​ളും ദേ​വാ​ല​യം ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​ത​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. കോ​ൺ​ഫ​റ​ൻ​സി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് അ​വ​സ​രം ന​ൽ​കി​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു​വി​നും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ഇ​ട​വ​ക​ക്കാ​ർ​ക്കും അ​വ​ർ ആ​ത്മാ​ർ​ത്ഥ​മാ​യ ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. ​അ​ല​ക്സ് കെ. ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Family and Youth Conference Kickoff St. Thomas Church Syracuse

Recent News

Corehub Up