പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ഡെലവെയർ വാലി സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ഡെലവെയർ വാലി സെന്റ് ജോൺസ് ദേവാലയത്തിൽ റിംഗിൾ ബിജു, സ്റ്റെഫനി ബിജു, അഖില സണ്ണി എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ടോജോ ബേബിയും ഇടവക കമ്മിറ്റിയും കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

പള്ളി സന്ദർശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ടീം അംഗങ്ങളുടെ സമർപ്പണത്തെയും സേവനത്തെ പ്രശംസിച്ച ഫാ. ടോജോ ബേബി, എല്ലാ ദേവാലയ അംഗങ്ങളേയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു
അസിസ്റ്റന്റ് ട്രഷറർ റിംഗിൾ ബിജു കോൺഫറൻസ് തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചു. കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഫീസും സൈറ്റ് & സൗണ്ട് ഷോയെക്കുറിച്ചും റിംഗിൾ സംസാരിച്ചു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

സ്പോൺസർഷിപ്പിനെ കുറിച്ച് ഫിനാൻസ് കമ്മിറ്റി അംഗം സ്റ്റെഫനി ബിജു വിശദമായി സംസാരിച്ചു. റാഫിൾ മാനേജർ അഖില സണ്ണി ഈ വർഷത്തെ സുവനീറിനെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് കോൺഫറൻസിനെ പിന്തുണയ്ക്കാൻ വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് പരസ്യങ്ങൾ നൽകാനുള്ള സാധ്യതകളെ കുറിച്ചും ഇടവക അംഗങ്ങളെ അറിയിച്ചു.
ഫാ. ടോജോയുടെയും ദേവാലയ അംഗങ്ങളുടേയും ഊഷ്മളമായ സ്വാഗതത്തിനും കോൺഫറൻസ് കമ്മിറ്റിയെ ദേവാലയം സന്ദർശിക്കാൻ അവസരം നൽകിയതിനും റിംഗിൾ ബിജു നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ. ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973 489 6440, ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
Tags : family and youth conference kickoff st johns church delaware valle