ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് ഫൊക്കാന നടത്തുന്ന വനിതാ ദിനാഘോഷം ശനിയാഴ്ച രാവിലെ 10ന് (ഇഎസ്ടി) സൂം മീറ്റിലൂടെ നടക്കും. വിശിഷ്ഠാതിഥികളായി ഡോ. പ്രമീള ദേവി (കേരള സ്റ്റേറ്റ് മുൻ വനിതാ കമ്മിഷൻ അംഗം), പ്രഫ. ഗോപിനാഥ് മുതുകാട്, ഡോ. ആനി പോൾ, രഞ്ജനി സൈഗാൾ (Exe.Dir. Ekal Foundation of USA) എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. സൂം ഐഡി: 2015612345, പാസ്വേർഡ്:12345.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, ഫൊക്കാന അഡി. അസോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് അംഗം ലീല മാരേട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സണായി പ്രവർത്തിച്ചുവരുന്ന രേവതി പിള്ളയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ലോത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം, ബില്‍ഡ് സ്മാര്‍ട്ട്, പുത്തന്‍ ആശയങ്ങള്‍ പുതുലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.
ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലയ്ക്കും സംഭാവന നല്കുവാന് വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമൻസ്ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള, സെക്രട്ടറി സുബി ബാബു, കോ ചെയർസ് ആയ സരൂപാ അനില്‍, ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈന്റ് ജോൺ എന്നിവർ അഭ്യർഥിച്ചു.
Tags : FOKANA Womens Day Celebration USA