x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ച് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: May 18, 2026 10:22 AM IST | Updated: May 19, 2026 11:47 AM IST

കു​വൈ​റ്റ്‌ സി​റ്റി: അ​ന്താ​രാ​ഷ്‌‌‌​ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​റ്റി​ലെ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ൻ​ഫോ​ക് പ്ര​തി​നി​ധി​ക​ളു​മാ​യി ചേ​ർ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഫ​ഹാ​ഹീ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​ഫോ​ക് പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.

K-Rail Survey

ആ​രോ​ഗ്യ​രം​ഗ​ത്ത് ന​ഴ്സു​മാ​ർ ന​ൽ​കു​ന്ന നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ളെ​യും സേ​വ​ന​ങ്ങ​ളെ​യും മാ​നേ​ജ്‌​മെ​ന്‍റ് അ​ഭി​ന​ന്ദി​ക്കു​ക​യും ന​ഴ്സ​സ് കമ്യൂ​ണി​റ്റി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ൻ​ഫോ​ക് പ്ര​തി​നി​ധി​ക​ൾ​ക്ക് സ്നേ​ഹാ​ദ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സിസിഒഒ ബി.​സി. ശ​രീ​ഫ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ന് ന​ഴ്സു​മാ​ർ ന​ൽ​കു​ന്ന ക​രു​ത​ൽ മാ​തൃ​ക​യാ​ണെ​ന്നും അ​വ​രെ ആ​ദ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

K-Rail Survey

ഇ​ൻ​ഫോ​ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ച​ട​ങ്ങി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ഇ​ൻ​ഫോ​ക് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : grand hyper market celebrates nurses day

Recent News

Corehub Up